കൊല്ലം :- മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെ.പി.സി.സി മുൻ പ്രസിഡന്റുമായ സി.വി പദ്‌മരാജൻ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കെ.കരുണാകരൻ്റെയും എ.കെ ആന്റണിയുടെയും മന്ത്രിസഭകളിൽ അംഗമായിരുന്നു. ധനകാര്യം, വൈദ്യുതി അടക്കം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്‌തു. മന്ത്രിസ്ഥാനം രാജിവച്ചാണ് കെ.പി.സി.സി അധ്യക്ഷനായത്. കെ.കരുണാകരൻ വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു. സി.വി പദ്‌മരാജൻ പാർട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് സ്ഥലംവാങ്ങിയത്.