കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജനത്തിനെതിരെ CPIM ഹൈക്കോടതിയിൽ


കൊളച്ചേരി:-
സംസ്ഥാനത്ത് നടത്തിയ വാർഡ് വിഭജന പ്രക്രീയയുടെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിൽ നടത്തിയ വാർഡ് വിഭജന പ്രക്രീയയിൽ അപാകതയുണ്ടെന്നു കാണിച്ച് സി പി ഐ എം കേരള ഹൈക്കോടതിയെ സമീപിച്ചു. സി പി ഐ എം കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്രയാണ് കേരള ഹൈക്കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.

കേരള സർക്കാർ, ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് കേസിലെ എതിർ കക്ഷികൾ.കേസ് ഫയലിൽ സ്വീകരിച്ച കോടതി എതിർ കക്ഷികൾക്ക് ഹാജരാവാൻ നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഓഗസ്റ്റ് 12 ന് വീണ്ടും പരിഗണിക്കും.

കൊളച്ചേരി പഞ്ചായത്തിൽ നടത്തുന്ന വാർഡ് വിഭജനത്തിൽ ആശാസ്ത്രീയത ഉണ്ടെന്നു കാണിച്ചാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.ഭൂമിശാസ്ത്ര പരമായ അതിർത്തികൾ പരിഗണിക്കാതെയും ടൌൺ പ്രദേശത്തെ ജനങ്ങളെയും കൂട്ടമായി താമസിക്കുന്ന പ്രദേശത്തുള്ളവരെയും ആശാസ്ത്രീയമായി വേർതിരിക്കുകയാണ് വാർഡ് വിഭാജനത്തിലൂടെ ചെയ്തിരിക്കുന്നതെന്നും അന്യായത്തിൽ പറയുന്നു. നൂഞ്ഞേരി കോളനി പ്രദേശത്തെ ഒരു വാർഡിൽ ഉൾപ്പെടുത്താതെ രണ്ടു വാർഡിലാക്കിയത് ജനങ്ങളുടെ കൂട്ടായ്മയെ ഇല്ലാതാക്കാനാണെന്നും ഹരജിയിൽ പറയുന്നു.

 കേസ് ഓഗസ്റ്റ് 12 ന് വീണ്ടും പരിഗണിക്കും.

Previous Post Next Post