മാഹിയിലെ പെട്രോൾ പമ്പുകളിൽ ആഗസ്ത് 11 ന് പണിമുടക്ക്


മാഹി :- മേഖലയിലെ മുഴുവൻ പെട്രോൾ പമ്പ് തൊഴിലാളികളും 11ന് 24 മണിക്കൂർ പണിമുടക്ക് നടത്തുമെന്ന് സംയുക്ത തൊഴി ലാളി യൂണിയൻ (സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്) തീരുമാനിച്ചു. ശമ്പളവർധന ആവശ്യപ്പെട്ട് തൊഴിൽ വകുപ്പിനും സ്ഥാപന ഉടമകൾക്കും നോട്ടിസ് നൽകി 5 മാസം കഴിഞ്ഞിട്ടും ചർച്ച ചെയ്യാനോ പരിഹരിക്കാനോ തയാറായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ 20 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. 8നു രാവിലെ 11നു പള്ളൂർ ബിടിആർ മന്ദിരത്തിൽ യോഗം ചേരാനും തീരുമാനിച്ചു.

Previous Post Next Post