ഇരിട്ടി :- ഇരിട്ടി ഹയർസെക്കൻഡറി സ്കൂളിലെ 3 അധ്യാപകർക്കും പത്തോളം വിദ്യാർഥികൾക്കും മഞ്ഞപ്പിത്തം ബാധിച്ചതോടെ, സ്‌കൂൾ കിണറ്റിലെ വെള്ളമെടുക്കുന്നത് വിലക്കി ആരോഗ്യവകുപ്പ്. സ്‌കൂൾ മാനേജ്‌മെൻ്റും പ്രതിരോധ നടപടികൾ ആരംഭിച്ചു.
ഉച്ചഭക്ഷണത്തിനും ശുചിമുറികളിലേക്കും പുറത്തു നിന്ന് വെള്ളമെത്തിച്ചു. സ്‌കൂളിലെ ടാങ്ക് വൃത്തിയാക്കുകയും സ്‌കൂൾ പരിസരങ്ങളിലും ജലസ്രോതസ്സുകളിലും ക്ലോറിനേഷൻ നടത്തുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാൻ തീവ്രശ്രമം തുടങ്ങിയതായി സ്‌കൂൾ അധികൃതർ പറഞ്ഞു.