പ്രധാനമന്ത്രി മാതൃവന്ദന യോജന ; ഗർഭിണികൾക്കുള്ള ധനസഹായത്തിനുള്ള രെജിസ്ട്രേഷൻ ആഗസ്ത് 15 വരെ നീട്ടി


ന്യൂഡൽഹി :- സ്ത്രീകൾക്കു ഗർഭകാലത്ത് ആരോഗ്യ-സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ പ്രത്യേക രെജിസ്ട്രേഷൻ പരിപാടി ഈമാസം 15 വരെ നീട്ടിയതായി കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം അറിയിച്ചു. അങ്കണവാടികൾ, ആശാവർക്കർമാർ എന്നിവരെ സമീപിക്കണം. L

ആദ്യ പ്രസവത്തിനു 2 തവണകളായി 5,000 രൂപയും രണ്ടാമത്തെ പ്രസവത്തിൽ പെൺകുഞ്ഞാണെങ്കിൽ ഒറ്റത്തവണയായി 6,000 രൂപയുമാണു കിട്ടുക. ബാങ്ക്, പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളിലൂടെയാണു പണം ലഭിക്കുക. കേന്ദ്ര-സംസ്‌ഥാന സർക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവർക്ക് അനുകൂല്യമില്ല. പദ്ധതി തുടങ്ങിയശേഷം കഴിഞ്ഞമാസം 31 വരെ 4.05 കോടിയിലധികം ഗുണഭോക്താക്കൾക്കു 19,028 കോടി രൂപയുടെ  പ്രസവാനുകൂല്യം നൽകി.

Previous Post Next Post