ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം ; 4 മരണം, വ്യോമ മാര്‍ഗം രക്ഷാപ്രവര്‍ത്തനം, സൈന്യവും രംഗത്ത്


ദില്ലി :- ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തില്‍ നാലുപേര്‍ മരിച്ചതായി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്. 20 പേരെ രക്ഷപ്പെടുത്തി. ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. നിരധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവർത്തകർ പ്രളയ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. സൈന്യവും 3 ഐടിബിപി സംഘങ്ങളും സ്ഥലത്തെത്തി. ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. 60 ലധികം പേരെ കാണാതായതായെന്നാണ് പ്രാഥമിക നിഗമനം. ഉത്തരകാശിയിൽ നിലവിൽ ഓറഞ്ച് അലർട്ട് ആണ്. പ്രദേശത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഉത്തരാഖണ്ഡിൽ നിന്നുള്ള എംപി മാർ അമിത് ഷായെ കണ്ടു. രക്ഷപ്രവർത്തനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച. മൂന്ന് ഐടിബിപി സംഘത്തെയും നാല് എന്‍ഡിആര്‍എഫ് സംഘത്തേയും അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചു എന്ന് അമിത് ഷാ പറഞ്ഞു. 150 സൈനികർ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. 

ഉത്തർകാശി ജില്ലാ ഭരണകൂടം ഹെല്പ് ലൈൻ നമ്പരുകൾ പുറത്തുവിട്ടിട്ടുണ്ട്. 01374222126, 222722, 9456556431 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. രക്ഷാപ്രവർത്തനത്തിന് എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയതായി ജെ പി നദ്ദ വ്യക്തമാക്കി. വ്യോമ മാർഗ്ഗം രക്ഷാപ്രവർത്തനം നടത്തുന്നതിന് രണ്ട് സംഘങ്ങൾ സജ്ജമാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

Previous Post Next Post