ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയ ട്രംപിൻ്റെ നടപടിക്കെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു


ചട്ടുകപ്പാറ :- ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയ ട്രംപിൻ്റെ നടപടിക്കെതിരെയും മോദി സർക്കാറിൻ്റെ യു എസ് പ്രീണന നയത്തിനെതിരേയും CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. 

ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, കെ.രാമചന്ദ്രൻ, കെ.ഗണേശൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ CPI(M) മയ്യിൽ ഏരിയ കമ്മറ്റിയംഗം കെ.ചന്ദ്രൻ സംസാരിച്ചു. കെ.നാണു അദ്ധ്യക്ഷത വഹിച്ചു. 





Previous Post Next Post