ലഹരിക്കെതിരെ അനൗൺസ്മെന്റ് മത്സരം;തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ജേതാക്കൾ

 



കണ്ണൂർ:-ലഹരി ബോധവത്കരണത്തിന്റെ ഭാഗമായി ആകാശവാണി കണ്ണൂർ നിലയം, എക്‌സൈസ് വകുപ്പുമായി ചേർന്ന് നടത്തിയ പബ്ലിക് സർവീസ് അനൗൺസ്മെന്റ് മത്സരത്തിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ ദേവിക ശബരീഷ്, നിഹാല റഹ്‌മാൻ, ഷാൻസ ബിൻത് ഷുക്കൂർ എന്നിവർ ഒന്നാം സ്ഥാനം നേടി. പയ്യന്നൂർ കോളേജിലെ ആഷിൻ ജെറി, അശ്വതി കൃഷ്ണ, പി ദക്ഷിണ എന്നിവർ രണ്ടാം സ്ഥാനവും പരിയാരം ഗവ. ആയുർവേദ കോളേജിലെ ഗൗരിനന്ദ, എച്ച് ഭാഗ്യ ലക്ഷ്മി, പാർവതി സുരേഷ് എന്നിവർ മൂന്നാം സ്ഥാനവും നേടി. 20 കോളേജുകളിൽ നിന്നായി 32 അനൗൺസ്‌മെൻറുകളാണ് പരിഗണിച്ചത്.

ലഹരിക്കെതിരെ യുവാക്കളുടെ ശബ്ദമുയർത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിന്റെ സമ്മാനദാനം കണ്ണൂർ എസ് എൻ കോളേജിൽ ഡെപ്യൂട്ടി എക്‌സെസ് കമ്മീഷണർ പി.കെ സതീഷ് കുമാർ നിർവഹിച്ചു.

ആകാശവാണി എഞ്ചിനീയറിംഗ് വിഭാഗം അസി. ഡയറക്ടർ എം ചന്ദ്രബാബു അധ്യക്ഷനായി. എക്‌സെസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടം വിദ്യാർഥികളുമായി സംവദിച്ചു.  ആകാശവാണി പ്രോഗ്രാം മേധാവി എച്ച് വിനോദ് ബാബു, എസ് എൻ കോളേജ് പ്രിൻസിപ്പൽ പി.കെ പ്രശാന്ത്, ആകാശവാണി മുൻ പ്രോഗ്രാം അസി. ഡയറക്ടർ ടി.കെ ഉണ്ണികൃഷ്ണൻ, എസ് എൻ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. എം.വി ജീഷ്ണ, ആകാശവാണി റിപ്പോർട്ടർ കെ.ഒ ശശിധരൻ, എസ് എൻ കോളേജ് സൂപ്രണ്ട് മൃത്യുഷ് പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

Previous Post Next Post