കണ്ണൂരിൽ ഖാദി ഓണം മേളയ്ക്ക് തുടക്കമായി
കണ്ണൂർ :- കണ്ണൂരിൽ ഖാദി ഓണം മേളയ്ക്ക് തുടക്കമായി. പഴയതിൽ നിന്നും വ്യത്യസ്തമായി പുതിയ കാലത്തെ ഖാദി നവതലമുറകളായ ജെൻ സിയ്ക്കും ജെൻ ആൽഫയ്ക്കും ഉപയോഗ പ്രദമാകുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് കേരള നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. കേരള ഖാദി ഗ്രാമ - വ്യവസായ ബോർഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഓണം മേളയുടെ ജില്ലാ തല ഉദ്ഘടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.