കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ഓണക്കനി നിറപ്പൊലിമ വിളവെടുപ്പ് നടത്തി.
വൈസ് പ്രസിഡന്റ് എം.സജ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ.പി നാരായണൻ അധ്യക്ഷത വഹിച്ചു. മെമ്പർ ഗീത ആശംസയർപ്പിച്ച് സംസാരിച്ചു. പദ്മജ സ്വാഗതം പറഞ്ഞു. ശ്രീജ, സീത, റിജിന എന്നിവർ പങ്കെടുത്തു.