ഉത്തര മേഖല നൃത്തോത്സവം 'ത്രിഭംഗി' സപ്തംബർ 13, 14 തീയ്യതികളിൽ തളിപ്പറമ്പിൽ ; സംഘാടക സമിതി രൂപീകരിച്ചു


തളിപ്പറമ്പ് :- കേരള സംഗീത നാടക അക്കാദമി, ജില്ലാ കേന്ദ്ര കലാസമിതി, പുരോഗമന കലാ സാഹിത്യ സംഘം സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉത്തര മേഖല നൃത്തോത്സവം 'ത്രിഭംഗി' സപ്തംബർ 13, 14 തീയ്യതികളിൽ തളിപ്പറമ്പിൽ നടക്കും. സംഘാടക സമിതി രൂപീകരണം കെ.കെ.എൻ പരിയാരം ഹാളിൽ നടന്നു. അക്കാദമി നിർവ്വാഹക സമിതി അംഗവും സിനിമാ താരവുമായ സന്തോഷ് കീയാറ്റൂർ ഉദ്ഘാടനം ചെയ്തു. 

ടി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. കെ.സന്തോഷ്, രജിത മധു, കലാമണ്ഡലം ബിന്ദുമാരാർ, ജസിന്ത ജെയിംസ്, എസ്പി രമേശൻ , ഇ.മോഹനൻ എന്നിവർ സംസാരിച്ചു. കേന്ദ്ര കലാസമിതി ജില്ലാ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതവും എം.സന്തോഷ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ

ചെയർമാൻ : എം.വി ഗോവിന്ദൻ മാസ്റ്റർ MLA 

ജനറൽ കൺവീനർ : ശ്രീധരൻ സംഘമിത്ര 



Previous Post Next Post