കുറുമാത്തൂർ:-കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കരിമ്പം ഇ ടി സിയില്‍ നിര്‍മിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് നാടിന് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീന ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി ശുചിത്വ മിഷന്‍, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2022- 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20,22,951 രൂപയും 2024 -25 ല്‍ 2,35,000 രൂപയും പദ്ധതിക്കായി ചെലവഴിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ അധ്യക്ഷനായി. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍ കുമാര്‍ മുഖ്യാതിഥിയായി. അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.വി അനുരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കില പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ ശിവപ്രസാദ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.പി പ്രസന്ന ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ ലക്ഷ്മണന്‍, എം സുജന, വി രമ്യ, ജയേഷ്, മധു, എം ഉണ്ണികൃഷ്ണന്‍, കില പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു