മികച്ച കർഷകരെ ആദരിച്ച് നാറാത്ത് ഗ്രാമപഞ്ചായത്ത്

 

നാറാത്ത്:-നാറാത്ത് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കണ്ണാടിപ്പറമ്പ് ദേശസേവാ യുപി സ്കൂളിൽ നടന്ന പരിപാടിയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ രമേശൻ അധ്യക്ഷനായി. 

എല്ലാവരും കൃഷിക്കാരാവുക, എല്ലാ ഇടവും കൃഷിയിടമാക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. നാറാത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്നും ആരംഭിച്ച കൃഷി കൂട്ടങ്ങളുടെ വിളംബര ജാഥ കണ്ണാടിപ്പറമ്പ് ദേശസേവാ യുപി സ്കൂളിൽ സമാപിച്ചു. മികച്ച കർഷകൻ എൻ മുകുന്ദൻ, മികച്ച സമ്മിശ്ര കർഷകൻ ഐ വി കെ ഗോപാലൻ, മികച്ച നെൽ കർഷകൻ ബി ചന്ദ്രശേഖരൻ, മികച്ച കർഷക (എസ് സി) ശാന്ത, മികച്ച ക്ഷീര യുവകർഷകൻ സനൂപ്, മുതിർന്ന കർഷകൻ കെ പി കുഞ്ഞിമൊയ്തീൻ, കാർഷിക മേഖലയിലുള്ള സമഗ്ര സംഭാവന നടത്തിയ എം ആയിഷ എന്നിവരെ ആദരിച്ചു. 

തുടർന്ന് കർഷകരുടെ അനുഭവങ്ങൾ പങ്കുവെച്ചു. നാടൻ പാട്ട്, കുട്ടികളുടെ നാടോടി നൃത്തം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ശ്യാമള, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി റഷീദ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ഗിരിജ, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എൻ മുസ്തഫ, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ വി വി ഷാജി, ആസൂത്രണ സമിതി വൈസ്ചെയർമാൻ പട്ടേരി പവിത്രൻ, നാറാത്ത് സർവീസ് ബാങ്ക് പ്രസിഡൻ്റ് വി രജിത്ത്, കണ്ണാടിപ്പറമ്പ് ക്ഷീരോൽപാദകൻ സഹകരണ സംഘം പ്രസിഡൻ്റ് സി അബൂബക്കർ, നാറാത്ത് കൃഷി ഓഫീസർ അനുഷ അൻവർ,നാറാത്ത് കൃഷി ഭവൻ കൃഷി അസിസ്റ്റൻ്റ് എം വി സതീഷ്, ടി അശോകൻ, എം പി മോഹനാംഗൻ, പി രാമചന്ദ്രൻ, പി ടി രത്നാകരൻ, കബീർ കണ്ണാടിപ്പറമ്പ, പി പി രാധാകൃഷ്‌ണൻ, കെ ടി അബ്ദുൽ വഹാബ് എന്നിവർ പങ്കെടുത്തു.

Previous Post Next Post