അഴിക്കോട്:-അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷനായി.
പഞ്ചായത്തിലെ വിവിധ കാര്‍ഷിക മേഖലകളിലെ മികച്ച മാതൃകാ കര്‍ഷകരെ ആദരിച്ചു. കൊമ്പുമുറിയൻ ശകുന്തള, ശ്രീജ വളപ്പോൾ, സി പ്രസൂൺ, ഓലച്ചേരി രാജീവൻ, സി ഉഷ, കെ റോജ, മുമ്മിണിയൻ ജനാർദനൻ, ടി സി ജീവൻ, മുല്ലോളി മൈഥിലി, സി പ്രസൂൺ, എ വൈഷ്ണവ്, മാസ്റ്റർ അക്ഷയ് രാജ്, പി വി ഹൈമ, എം കെ വിനോദ്, എസ് ജയരാമൻ എന്നിവരെയാണ് ആദരിച്ചത്. കർഷക ദിനത്തോടനുബന്ധിച്ച് കാർഷിക വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു. കലാപരിപാടികൾ, കാർഷിക ക്വിസ് മത്സരം, ഓല മെടയൽ, നാടൻപാട്ട് തുടങ്ങിയ മത്സരങ്ങളും നടന്നു.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എച്ച് സജീവൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ ഗിരീഷ് കുമാർ, പി ശ്രീകാന്ത്, ഗ്രാമപഞ്ചായത്ത് അംഗം ജയൻ കാണി, കൃഷി ഓഫീസർ ഇ എം റമീസ, കെ രഞ്ജിത്ത്, എൻ പ്രസാദ്, പി എം മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.