മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക് പ്രകാരം 1,26,354 പേരാണ് ജൂൺ മാസം കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്‌തത്. മേയ് മാസം 1,47,916 പേർ യാത്ര ചെയ്തിരുന്നു. 21,562 പേരുടെ കുറവ്.
സാങ്കേതിക കാരണങ്ങളാലും വ്യോമപാത അടച്ചതിനാലും രാജ്യാന്തര സർവീസുകൾ റദ്ദാക്കിയതും ഡൽഹി റൺവേ നവീകരണത്തിന്റെ ഭാഗമായി ഇൻഡിഗോയുടെ കണ്ണൂർ-ഡൽഹി സർവീസുകൾ റദ്ദാക്കിയതും യാത്രക്കാർ കുറയാൻ കാരണമായി. അഹമ്മദാബാദ് വിമാന അപകടവും യാത്രക്കാർ കുറയുന്നതിന് കാരണമായിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ വിവിധ സർവീസുകൾ റദ്ദാക്കിയിരുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അധിക സർവീസ് പ്രഖ്യാപിച്ചത് യാത്രക്കാർ കൂടാൻ വഴി ഒരുക്കും.