പ​യ്യാ​മ്പലത്ത് വ​ള്ളം മ​റി​ഞ്ഞ് അപകടത്തിൽപെട്ട മത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ച്ചു


ക​ണ്ണൂ​ർ :- പ​യ്യാ​മ്പലം പു​ലി​മു​ട്ടി​നടുത്ത് മീൻപിടിത്ത ഫൈ​ബ​ർ തോ​ണി മ​റി​ഞ്ഞു. തോണിയി​ലു​ണ്ടാ​യിരു​ന്ന ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളെ കോസ്റ്റൽ പോലീസ് സഹായത്തോടെ രക്ഷപ്പെടുത്തി. നീ​ർ​ക്ക​ട​വ് സ്വദേ​ശി​ക​ളാ​യ രോഷൻ ​ബാ​ബു, രാ​ഹു​ൽ രാ​ജ് എന്നി​വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ 6.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പു​ലി​മു​ട്ട് ഭാ​ഗ​ത്ത് മ​ത്സ്യ​ല​ഭ്യ​ത​യു​ണ്ടെ​ന്ന് മനസിലാക്കി കുഞ്ഞിപാണൻ ഭഗവതി എന്ന ഫൈബർ വള്ളം ഇ​വി​ടേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ തിര​യി​ൽ പെ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട് ഒഴു​കി മറിയുകയായി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രുന്ന​ മ​റ്റു തോ​ണി​ക്കാ​ർ ജാഗ്രതാ സമിതി അംഗങ്ങളെ വിവരമറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പോലീസ് സ്ഥലത്തെത്തിയത്. മറ്റു വള്ളക്കാർ ഇവരെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​ച്ചെ​ങ്കി​ലും പാ​റ​ക്കെ​ട്ടു​കൾക്കിടയിലായതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. 

നീന്തി കരക്കെത്തി അവശനിലയിലായ ഇരുവരെയും ഏഴരയോടെ അഴീക്കൽ കോ​സ്റ്റ​ൽ  എ​സ്ഐ വേ​ണു​ഗോ​പാ​ൽ, എ​എ​സ്ഐ ഷി​ജി​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​ദീ​പ് കുമാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ്ഥ​ല​ത്തെ​ത്തി രക്ഷപ്പെടുത്തി. അ​തുവ​രെ ഇ​വ​ർ നീ​ന്തി​യും പാറക്കെ​ട്ടി​ൽ പി​ടി​ച്ചും നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ജില്ലാ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ഇ​രു​വ​ർ​ക്കും പ്രശ്നങ്ങളൊന്നുമില്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് അയ​ച്ചു. ബോട്ട്  തകർന്ന നിലയിലാണ്. എഞ്ചിനും വലകളും പൂർണമായും തകർന്നു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ പറഞ്ഞു. 



Previous Post Next Post