രാജ്യത്ത് അവയവമാറ്റ ശസ്ത്രക്രിയകളുടെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തും ; ഏകീകൃത മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നു



ന്യൂഡൽഹി :- രാജ്യത്ത് അവയവമാറ്റ ശസ്ത്രക്രിയകളുടെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്ന ഏകീകൃത ശസ്ത്രക്രിയാ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നു നാഷനൽ ഓർഗൻ & ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (നോട്ടോ) അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും വിജയ നിരക്ക് കുറയുന്നത് കണക്കിലെടുത്താണ് നടപടി.

ശസ്ത്രക്രിയയിലെ സങ്കീർണതകൾ കുറയ്ക്കുന്നതിനും ശസ്ത്രക്രിയയ്ക്കുശേഷം രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നടപടിക്രമങ്ങൾ രൂപകൽപന ചെയ്യുന്നതെന്നു നോട്ടോ ഡയറക്ടർ ഡോ. അനിൽ കുമാർ പറഞ്ഞു. ഇന്ത്യയിലെ മൊത്തം അവയവ മാറ്റ ശസ്ത്രക്രിയകളുടെ എണ്ണം 2013-ൽ 4,990 ആയിരുന്നത് 2024-ൽ 18,911 ആയി വർധിച്ചിട്ടുണ്ട്. ശസ്ത്രക്രിയകളിൽ ഭൂരിഭാഗവും ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നായിരുന്നു (15,505). ചെറിയൊരു ഭാഗം മാത്രമാണ് മരിച്ച ദാതാക്കളിൽ നിന്നുണ്ടായിരിക്കുന്നത്.

Previous Post Next Post