പൊറോളത്ത് ശുചിമുറി മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടി

 


കുറ്റ്യാട്ടൂർ:-ശുചിമുറി മാലിന്യം തള്ളാൻ എത്തിയ ലോറി നാട്ടുകാർ പിടികൂടി.പൊറോളം വിനോദൻ പീടികയ്ക്ക് പിറകിലെ ഒഴിഞ്ഞ പറമ്പിലാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ ടാങ്കർ ലോറി എത്തിയത്.

സംശയം തോന്നിയ നാട്ടുകാർ ലോറി തടഞ്ഞ്, മയ്യിൽ പൊലീസിൽ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് സ്‌ഥലത്ത് എത്തിയ എസ്ഐ കെ ഇബ്രാഹിംകുട്ടി, സിപിഒ അജേഷ് രാജ്, കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗം സി ജിൻസി എന്നിവർ നടത്തിയ ചർച്ചയെ തുടർന്ന് ലോറി വിട്ടുനൽകി.ഒരാഴ്ച‌ മുൻപ് വളപട്ടണം പൊലീസ് രാത്രി പട്രോളിങ്ങിനിടെ പിടികൂടി പിഴ ഈടാക്കിയ ലോറിയാണിത്.

ഹോട്ടൽ മാലിന്യമെന്ന പേരിലാണ് കക്കൂസ് മാലിന്യം ഒഴുക്കാൻ ശ്രമിച്ചതെന്നും ഇതിൽ മറ്റേതോ വ്യക്തിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.

Previous Post Next Post