ഓൺലൈൻ തട്ടിപ്പ്, ലാഭം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതികളിൽ സൈബർ പോലീസ് കേസെടുത്തു
കണ്ണൂർ :- സമൂഹമാധ്യമങ്ങളിലൂടെ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണപുരം സ്വദേശിയിൽ നിന്നും 1,70,000 രൂപയും വളപട്ടണം സ്വദേശിയിൽ 75,800 രൂപയുമാണ് തട്ടിയത്. വസ്ത്രം വാങ്ങുന്നതിന് വാട്‌സാപ് വഴി ചാറ്റ് ചെയ്ത് പാനൂർ സ്വദേശികളിൽ നിന്നും 3589, 1899 രൂപ നൽകിയ ശേഷം പണമോ വസ്ത്രമോ നൽകാതെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലും കേസെടുത്തു. മയ്യിൽ സ്വദേശിക്കു വ്യാജ കസ്റ്റമർ കെയർ നമ്പറിൽ നിന്നു വിളിച്ച് 16000 രൂപ നഷ്ടപ്പെട്ടു. ഗൂഗിളിൽ ലഭിച്ച കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച പരാതിക്കാരന്റെ കയ്യിൽ നിന്നും റീഫണ്ട് നൽകാമെന്ന് പറഞ്ഞു പണം തട്ടിയെടുക്കുകയുമായിരുന്നു.