പൊന്നാനിയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് കൂത്തുപറമ്പ് സ്വദേശി മരണപ്പെട്ടു


പൊന്നാനി :- പൊന്നാനി കുറ്റിപ്പുറം ആറുവരിപ്പാതയിൽ ചമ്രവട്ടം ജംഗ്ഷൻ പാലത്തിന് മുകളിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് കൂത്തുപറമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കൂത്തുപറമ്പ് മാനന്തേരി വണ്ണാത്തി മൂലയിലെ  കുന്നുമ്മൽ ബിജുവിൻ്റെ മകൻ ആദിത്യൻ ആണ് മരിച്ചത്. സഹയാത്രികൻ കുഞ്ഞിപ്പുരയിൽ ഋതുരാജിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഋതുരാജിൻ്റെ പരിക്ക് ഗുരുതരമല്ല. ഇന്ന് പുലർച്ചെ 4 മണിയോടെ ആയിരുന്നു അപകടം. 


Previous Post Next Post