നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാറാത്ത് FHC യിലേക്കുള്ള ജനകീയ മാർച്ച് ആഗസ്റ്റ് 21ന്
നാറാത്ത് :- ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തിയ നാറാത്ത് ആരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയം ഒ പി അനുവദിക്കുക, ആവശ്യമായ ഡോക്ടർമാരെ നിയമിക്കുക, മരുന്നുകളുടെ ഗുണ നിലവാരം ഉറപ്പ് വരുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാറാത്ത് FHC യിലേക്ക് ആഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 10:30 ന് ജനകീയ മാർച്ച് സംഘടിപ്പിക്കുന്നു. DCC ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് മാർച്ച് ഉദ്ഘാടനം ചെയ്യും.