SDPI നാറാത്ത് പഞ്ചായത്ത് ലോക്കൽ ബോഡി മുന്നൊരുക്കം മീറ്റിംഗ് സംഘടിപ്പിച്ചു

 


നാറാത്ത്:- നാറാത്ത് പഞ്ചായത്തിലെ ഭരണസമിതി കഴിഞ്ഞ അഞ്ച് വർഷമായി ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചിരിക്കുന്നതെന്നും ഇടതു–വലത് പാർട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ട് മൂലം ഇവർ പഞ്ചായത്തിലെ ജനങ്ങളെ വഞ്ചിച്ച് സ്വാർത്ഥ താൽപര്യങ്ങൾക്കായി ഭരണാധികാരം പങ്കുവെച്ച് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കും വികസനത്തിനും തടസ്സം സൃഷ്ടിക്കുകയാണെന്ന് SDPI ആരോപിച്ചു.

സ്വകാര്യ രാഷ്ട്രീയ ലാഭത്തിനായി വികസനത്തെ മുരടിപ്പിക്കുകയും, പദ്ധതികൾ പാർട്ടി അനുകൂലർക്കായി മാത്രം ചുരുക്കുകയും ചെയ്തതിൽ ഇടതു–വലത് അംഗങ്ങൾ ഒരുപോലെ കുറ്റക്കാരാണെന്നും പഞ്ചായത്തിലെ സാധാരണ ജനങ്ങൾക്ക് ഇന്നും കുടിവെള്ളം, വീടുകൾ, തൊഴിൽ അവസരങ്ങൾ, ആരോഗ്യം  തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും കൃത്യമായി  ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.


വരുന്ന ത്രിതല തെരഞ്ഞെടുപ്പിൽ നാറാത്ത് പഞ്ചായത്തിലെ 10  വാർഡുകളിൽ എസ്ഡിപിഐ ശക്തമായി  മത്സരിക്കുമെന്നും  നാറാത്ത് പഞ്ചായത്ത് ലോക്കൽ ബോഡി മുന്നൊരുക്കം മീറ്റിംഗിൽ SDPI തീരുമാനിച്ചു.

എസ്ഡിപിഐയുടെ പ്രധാന പ്രഖ്യാപനം വിവേചനമില്ലാത്ത വികസനമാണെന്നും മതം, ജാതി, പാർട്ടി ഭേദമില്ലാതെ എല്ലാവർക്കും ഒരുപോലെ വികസനത്തിന്റെ നേട്ടങ്ങൾ ലഭ്യമാക്കുകയും, പഞ്ചായത്ത് മാതൃകാപരമായ ഭരണത്തിന്റെ വഴിയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പാർട്ടി വ്യക്തമാക്കി.

നാറാത്ത് പഞ്ചായത്ത് ലോക്കൽ ബോഡി മുന്നൊരുക്കം മീറ്റിംഗ്  അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് മൂസാൻ പറമ്പിൽ , അധ്യക്ഷത വഹിച്ചു മണ്ഡലം കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപ്പറമ്പ്,സെക്രട്ടറി സമീർ നാറാത്ത്, ജോയൻ സെക്രട്ടറി ജവാദ് കണ്ണാടിപ്പറമ്പ്, അമീർ കണ്ണാടിപ്പറമ്പ്,അനസ് മാലോട്ട് എന്നിവർ സംസാരിച്ചു.

Previous Post Next Post