നാറാത്ത് :- പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം പുത്തരി അടിയന്തിരം ഒക്ടോബർ 27 തിങ്കളാഴ്‌ച നടക്കും. ഒക്ടോബർ 27 ന് രാവിലെ 8.34 നും 9.11നും ഇടയിലുള്ള മുഹൂർത്തത്തിൽ പാലും അരിയും കയറ്റൽ.
തുടർന്ന് നിവേധ്യാതി പൂജകൾ, ശ്രീ കൂറുമ്പ, പുതിയ ഭഗവതി, ദണ്ഡൻ, ഘണ്ഡകർണ്ണൻ, വീരൻ, വിഷ്ണു മൂർത്തി എന്നിവ കെട്ടിയാടും. പൂജക്ക് ശേഷം ശ്രീ കുറുമ്പയുടെയും, പുതിയ ഭഗവതിയുടെയും വിഷ്ണു മൂർത്തിയുടെയും നർത്തനവും കൂടിയാട്ടവും ഉച്ചയ്ക്ക് 1.30 ന് പുത്തരിസദ്യ.