തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാർ


പറശ്ശിനിക്കടവ് :- തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മേളയിലെ ശാസ്ത്രമേള എൽ.പി വിഭാഗത്തിൽ മൊറാഴ സൗത്ത് എ.എൽ.പിയും യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ മയ്യിൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളും ജേതാക്കളായി.ഗണിതമേള എൽപി വിഭാഗത്തിൽ പെരുവങ്ങൂർ എൽ.പിയും യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളും ചാമ്പ്യന്മാരായി.

സാമൂഹ്യശാസ്ത്ര മേളയിൽ കയരളം നോർത്ത് എൽപിയും യു.പി വിഭാഗത്തിൽ ചെക്കിക്കുളം രാധാകൃഷ്‌ണ യു.പി സ്കൂളും ജേതാക്കളായി. ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മയ്യിൽ ഗവ. ഹയർ സെക്കൻഡറിയും ജേതാക്കളായി. പ്രവൃത്തി പരിചയമേളയിലെ എൽ.പി വിഭാഗത്തിൽ ചെക്കിക്കുളം രാധാകൃഷ്‌ണ വിലാസം യു.പിയും യു.പി വിഭാഗത്തിൽ പറശ്ശിനിക്കടവ് യു.പിയും ജേതാക്കളായി. ഹൈസ്‌കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർ സെക്കൻഡറിയും ജേതാക്കളായി. മൊറാഴ എയുപി സ്‌കൂൾ ഐ ടി വിഭാഗം യു.പി ജേതാക്കളായി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മയ്യിൽ ഹയർ സെക്കൻഡറി ഒന്നാം സ്ഥാനം നേടി.

സമാപന സമ്മേളനം ആന്തൂർ നഗരസഭചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ആന്തൂർ നഗരസഭ ഉപാധ്യക്ഷ വി സതീദേവി അധ്യക്ഷത വഹിച്ചു.കെ കെ രവീന്ദ്രൻ, പി കെ രൂപേഷ്, കെ വി പ്രേമരാജൻ, കെ പി ഉണ്ണികൃഷ്‌ണൻ, പി എം രാജപ്പൻ, പി സുരേഷ് ബാബു, എൻ ഷിനോജ് എന്നിവർ സംസാരിച്ചു.

Previous Post Next Post