ആലക്കോട് സോൺ സ്നേഹലോകം നാളെ

  

ആലക്കോട് : തിരുനബിയുടെ 1500  ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രവാചക ദർശനങ്ങൾ കൂടുതൽ അറിയാനും പഠിക്കുവാനുമായി എസ് വൈ എസ് ആലക്കോട് സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന 'സ്നേഹലോകം' ഏകദിന പ്രവാചക പഠന ക്യാമ്പ് ചപ്പാരപ്പടവ് ടൗണിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നാളെ നടക്കും. അതിവിപുലമായ രീതിയിൽ നടത്തപ്പെടുന്ന പ്രോഗ്രാമിൽ തിരുനബിയുടെ ജീവിത ദർശനങ്ങളെ കുറിച്ച് നടക്കുന്ന വ്യത്യസ്ത സെഷനുകളിൽ പ്രമുഖർ നേതൃത്വം നൽകും. 

രാവിലെ 8.30 ന് യു. വി ഉസ്താദ് മഖാം സിയാറത്തിന് അലികുഞ്ഞ് ദാരിമി എരുവാട്ടി നേതൃത്വം നൽകും. 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. ഉദ്ഘാടന സെഷനിൽ യൂസഫ് തങ്ങൾ പടപ്പേങ്ങാട് പ്രാർത്ഥന നടത്തും. അനസ് ബാഖവി വായാടിന്റെ അധ്യക്ഷതയിൽ പി പി അബ്ദുൽ ഹക്കീം സഅദി ഉദ്ഘാടനം നിർവഹിക്കും. അബ്ദുൽ ജബ്ബാർ മൗലവി കുറ്റ്യേരി സ്വാഗതം പറയും.

11.15 ന് മധ്യമ നിലപാടിന്റെ സൗന്ദര്യം എന്ന വിഷയത്തിൽ സി എൻ ജാഫർ കാസർഗോഡ് പ്രഭാഷണം. 12. 10 ന് തിരുനബിയുടെ കർമ്മഭൂമിക മുഹമ്മദ് സജീർ സഖാഫി കക്കാട് അവതരിപ്പിക്കും. 1.45 ന് നബിസ്നേഹത്തിന്റെ മധുരം മുഹിയദ്ധീൻ ബുഖാരി ചേറൂര് അവതരിപ്പിക്കും. 2.45 ന് ഉസ് വത്തുൻ ഹസന മർസൂഖ് സഅദി പാപ്പിനിശ്ശേരി വിശദീകരിക്കും.

വൈകുന്നേരം 4. 15 ന് പൂർണ്ണതയുടെ മനുഷ്യകാവ്യം എന്ന വിഷയത്തിൽ സെമിനാർ നടക്കും. സ്വാദിഖ് അഹ്സനിയുടെ അധ്യക്ഷതയിൽ കവി മാധവൻ പുറച്ചേരി ഉദ്ഘാടനം നിർവഹിക്കും. ഫിർദൗസ് സഖാഫി കടവത്തൂര്, അബ്ദുൽ ഹക്കീം സഖാഫി അരിയിൽ, റസീൻ അബ്ദുല്ല എന്നിവർ പ്രസംഗിക്കും.

രാത്രി 6.45 ന് മദ്ഹ് ഗായകർ അണിനിരക്കുന്ന ഇശൽ നൈറ്റ് ഗാന വിരുന്ന് നടക്കും. സമാപന സമ്മേളനത്തിൽ അബ്ദുറഹ്മാൻ സഅദി പുഞ്ചാവിയുടെ അധ്യക്ഷതയിൽ കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം ഉദ്ഘാടന നിർവഹിക്കും. തുടർന്ന് ചപ്പാരപ്പടവ് മലയോര മേഖലയുടെ പ്രാസ്ഥാനിക വളർച്ചയ്ക്ക് നേതൃത്വം നൽകിയിരുന്ന പി പി അബ്ദുൽ ഹക്കീം സഅദി ഉസ്താദിനെ എസ് വൈ എസ് ആദരിക്കും. ലുഖ്മാനുൽ ഹക്കീം ഫാളിലി മുഖ്യപ്രഭാഷണം നടത്തും. നൗഫൽ സഖാഫി തൊട്ടിപ്പാലം സ്വാഗതവും അസ്‌ലം എരുവാട്ടി നന്ദിയും പറയും.

Previous Post Next Post