കമ്പിൽ:- കൊളച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട RSS കുഴലൂത്ത് നടത്തിയ ഇടത് സർക്കാറിനെതിരെ കമ്പിൽ ടൗണിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.
പ്രതിഷേധാഗ്നിയിൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ജാബിർ പാട്ടയം, ജനറൽ സെക്രട്ടറി KC മുഹമ്മദ് കുഞ്ഞി, ട്രഷറർ ജമാലുദ്ദീൻ.C.M.K, സെക്രട്ടറിമാരായ ഷഫീക്ക് കയ്യങ്കോട്, നിയാസ് കമ്പിൽ, നസീർ പി കെ പി, മൻസൂർ പാമ്പുരുത്തി, msf പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ എന്നിവർ നേതൃത്വം നൽകി.
