സഫ വാർഷിക ഖുര്‍ആൻ പ്രഭാഷണം നവംബർ 25 ന്

 


കമ്പിൽ:-സഫ കോളേജ് അലുംനി ഹഫ്സ് സംഘടിപ്പിക്കുന്ന സഫാ വാർഷിക ഖുര്‍ആൻ പ്രഭാഷണ പരിപാടി നവംബർ 25-ന് കോളേജ് ക്യാമ്പസിൽ സംഘടിപ്പിക്കുന്നു. 

പ്രസിദ്ധ ഇസ്ലാമിക് പണ്ഡിതനും വാഗ്മിയുമായ നൗഷാദ് ബാഖവി ചിറയിൻ കീഴ് ഈ വർഷത്തെ പ്രഭാഷണം നടത്തും. ഖുര്‍ആൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും അത് വഴി സമൂഹത്തിൽ നന്മ വളർത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

വിപുലമായ സൗകര്യങ്ങളാണ് പ്രഭാഷണത്തിന് ഒരുങ്ങുന്നത്.പരിപാടിയുടെ സ്വാഗത സംഘ രൂപീകരണം ഓക്ടോബർ 26 ശനി രാത്രി 7 മണിക്ക് സഫ കോളേജിൽ നടക്കും.

Previous Post Next Post