സ്റ്റാർ സിംഗേഴ്സ് മത്സരാർത്ഥികൾക്ക് കൊളച്ചേരിയിൽ സ്വീകരണം നൽകി



കൊളച്ചേരി :- ഏഷ്യാനെറ്റ് സ്റ്റാർ സിംഗേഴ്സ് സീസൺ 10 ഹോം ടൂറിന്റെ ഭാഗമായി എത്തിച്ചേർന്ന മത്സരാർത്ഥികളും പരിശീലകരും അടങ്ങിയ സംഘത്തിന് കൊളച്ചേരിമുക്കിൽ സ്വീകരണം നൽകി. കരിങ്കൽക്കുഴി സ്വദേശിനി ശിവപ്രിയ സുരേഷിന്റെ ഗൃഹസന്ദർശനത്തിനെത്തിയ മറ്റ് മത്സരാർത്ഥികളെ ശിവപ്രിയയോടൊപ്പം കൊളച്ചേരി പെട്രോൾ പമ്പിന് സമീപത്തു നിന്നും വർണ്ണ ശബളമായ ഘോഷയാത്രയുടെ അകമ്പടിയോടുകൂടിയാണ് സ്വീകരണ ഹാളിലേക്ക് ആനയിച്ചത്. മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടി ബാങ്ക് പ്രസിഡണ്ട് കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫ് മുഖ്യാതിഥിയായി. സംഘാടകസമിതി ചെയർമാൻ കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര, വി.വി ശ്രീനിവാസൻ എന്നിവർ ആശംസയർപ്പിച്ചു. സംഘാടകസമിതിയുടെ ഉപഹാരം നൽകി. സംഘാടകസമിതി ജനറൽ കൺവീനർ സി.രജുകുമാർ സ്വാഗതവും വി.രമേശൻ നന്ദിയും പറഞ്ഞു.  ഗായകൻ കണ്ണൂർ ശരീഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് സ്റ്റാർ സിംഗേഴ്സ് മത്സരാർത്ഥികൾ ഗാനങ്ങൾ ആലപിച്ചു. 







Previous Post Next Post