കൊളച്ചേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് ചൂടിലേക്ക് ;59 സ്ഥാനാർഥികൾ മത്സര രംഗത്ത്


കൊളച്ചേരി :- സ്ഥാനാർഥികളുടെ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് അങ്കം കൂടുതൽ സജീവമായി. കൊളച്ചേരി പഞ്ചായത്തിലെ പത്തൊമ്പത് വാർഡുകളിലായി 59 സ്ഥാനാർഥികളാണ് ഇത്തവണ തദ്ദേശ പോരിനിറങ്ങുന്നത്.

19 വാർഡുകളിലും യുഡിഫ് സ്ഥാനാർഥികൾ പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. LDF സ്ഥാനാർഥികൾ 12 വാർഡുകളിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ 5 വാർഡുകളിൽ LDFപിന്തുണയോടെ സ്വതന്ത്രരും മത്സരിക്കും. 15 വാർഡുകളിലാണ് ബിജെപി മത്സരിക്കുന്നത്. SDPI ചേലേരി വാർഡിലും, വികസന മുന്നണി ഒരു വാർഡിലും മത്സരിക്കുന്നുണ്ട്.

രണ്ട് വാർഡുകളിൽ സമാനമായ പേരുകളിലുള്ള സ്ഥാനാർഥികൾ മത്സര രംഗത്തുണ്ടെന്നത് മത്സരത്തിന്റെ വാശി കൂട്ടുന്നുന്നുണ്ട്. കോടിപ്പോയിൽ ഏഴാം വാർഡിൽ UDF സ്ഥാനാർഥി റഹ്മത്ത് പി.വി ക്ക് അപരയായി സ്വതന്ത്ര സ്ഥാനാർഥി റഹ്മത്ത് പി.പി മത്സര രംഗത്തുണ്ട്.അതെ വാർഡിൽ രണ്ട് വേറേയും സ്വതന്ത്ര സ്ഥാനാർഥികൾ കൂടി ശക്തമായ മത്സര രംഗത്തുള്ളത് ഏഴാം വാർഡിലെ മത്സരത്തിന് വാശി കൂട്ടും.

 ചേലേരി സെൻട്രൽ പതിനാലാം വാർഡിൽ UDF സ്ഥാനാർഥി വിജേഷ്.ടി ക്കും ഉണ്ട് വിജേഷ് എന്ന പേരിലൊരു അപര സ്ഥാനാർഥികൾ.

വാർഡ് നമ്പർ, വാർഡിന്റെ പേര്, സ്ഥാനാർഥിയുടെ പേര്, പാർട്ടി എന്ന ക്രമത്തിൽ 

1. പാമ്പുരുത്തി : കെ.സി ഫാസില (UDF), കെ.റീത (LDF) 

2: കമ്പിൽ : ഷമീമ ടി.വി (UDF), കെ.പ്രേമ (LDF)

3. പന്ന്യങ്കണ്ടി : ഷൈന എം.വി (BJP), സുമയ്യ യു.പി  (UDF), റുബീന.കെ (സ്വതന്ത്രൻ)

 4. നണിയൂർ : പ്രസന്ന ശശീന്ദ്രൻ (LDF), വിദ്യ.പി (UDF)

5. കൊളച്ചേരി : ടി.കൃഷ്ണൻ (UDF), സി.പുരുഷോത്തമൻ (LDF), വേണുഗോപാലൻ പി.വി  (BJP)

 6. പെരുമാച്ചേരി : ശ്യാമള ടീച്ചർ സി.ഒ (UDF), കെ.പി സജീവ് (LDF), എ.കെ സുധീർ (BJP)

7. കോടിപ്പൊയിൽ : ഷഫീന (സ്വാതന്ത്രൻ), റഹ്മത്ത് പി.പി (സ്വതന്ത്രൻ), റഹ്മത്ത് പി.വി (UDF), റിജിന.പി (സ്വതന്ത്രൻ) റീന.ആർ (BJP)

 8. പള്ളിപ്പറമ്പ് : ടിൻ്റു സുനിൽ.കെ (UDF), രതി.എം (BJP), ഹഫ്‌സത്ത് എ.പി (സ്വതന്ത്രൻ)

9. കായച്ചിറ : യൂസഫ് കെ.വി (UDF), വിഷ്ണു പി.പി  (LDF), സന്തോഷ് (BJP) 

10. ചേലേരി : എ.പി നൂറുദ്ധീൻ (UDF), ബദറുദ്ധീൻ.എം (SDPI), മുസമ്മിൽ.ഒ (സ്വതന്ത്രൻ)

11. നൂഞ്ഞേരി : അബ്ദുൾ ജബ്ബാർ (സ്വതന്ത്രൻ), ടി.പ്രദീപൻ (BJP), സി.എച്ച് ഹിളർ (UDF)

12. കയ്യങ്കോട് : ഫസീല.പി (UDF), കെ.സി ശോഭന (BJP), ഷീന.എ (സ്വതന്ത്രൻ), സീനത്ത് കെ.പി  (സ്വാതന്ത്രൻ) 

13. കാരയാപ്പ് : ഖാലിദ് പി.കെ.ടി (LDF), കെ.കെ ബഷീർ (UDF), എ.വി സുമതി (BJP)

14. ചേലേരി സെൻട്രൽ : ഗീത വി.വി (BJP), വിജേഷ് (സ്വതന്ത്രൻ), വിജേഷ്.ടി (UDF), പി.വി ശിവദാസൻ (LDF)

15. വളവിൽ ചേലേരി : എം.ബി നിഷകുമാരി (LDF), ഷിജിന വി.വി (UDF), സുജാത.കെ (BJP)

16. കൊളച്ചേരിപ്പറമ്പ് : ജിജേഷ് തവിടാട്ട് (LDF), ദിനേശൻ.ഒ (UDF), എ.രവീന്ദ്രൻ (സ്വതന്ത്രൻ), ലിജിന.ടി (BJP)

17. എടക്കൈ : ദീപ പി.കെ  (LDF), ശ്രീജ എം.കെ  (UDF), സി.സരള (BJP)

18. പാട്ടയം : പ്രേമകുമാരി എ.കെ (BJP), ഷമീമ എം.കെ (സ്വതന്ത്രൻ), റിസ്വാന പി.പി (UDF)

19. ചെറുക്കുന്ന് : എ.ഒ പവിത്രൻ (LDF), കെ.വത്സൻ (UDF), സഹജൻ.എ (BJP)




Previous Post Next Post