മയ്യിൽ:-എസ് ജെ എം മയ്യിൽ റെയ്ഞ്ച് കലോത്സവ് നാളെ ഇസ്സത്തുൽ ഇസ്‌ലാം മദ്റസ പാലത്തുങ്കരയിൽ വെച്ച് നടക്കും. 31ഇനങ്ങളിൽ 4വേദികളിൽ 17മദ്രസകളിൽ നിന്ന് 500ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കും. സയ്യിദ് ഫാഇസ് മുഈനി പതാക ഉയർത്തും. കെ കെ പി അബ്ദുൽ റഹീം ബാഖവി പ്രാർത്ഥന നടത്തും.
സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈലി അസ്സഖാഫിയുടെ അദ്ധ്യക്ഷതയിൽ എസ് എം എ കമ്പിൽ മേഖല പ്രസിഡന്റ് ഹസൻ സഅദി ഉദ്ഘാടനം ചെയ്യും. അശ്റഫ് സഖാഫി. അബ്ദുൽ ഖാദർ ദാരിമി , മുസ്തഫ സഖാഫി അബ്ദുൽ നാസർ മദനി, ഇബ്റാഹിം സഅദി അലി മൗലവി, അബ്ദുല്ല ഹാജി, കമാൽ ഹാജി, ഇബ്റാഹിം കുട്ടി, അബ്ദു റഹീം, മൊയിദിൻ കുട്ടി ഹാജി, ഉവൈസ് ആർ,മഹമ്മദ് റാഷിദ് സി കെ അബ്ദുൽ റഹീം മാസ്റ്റർ, അബ്ദുൽ ഖാദർ ഹാജി, കുഞ്ഞാലി എന്നിവർ സംബന്ധിക്കും
