കൊളച്ചേരി :- തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കൊളച്ചേരി പഞ്ചായത്ത് UDF സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പന്ന്യങ്കണ്ടി ലീഗ് ഓഫീസിൽ നിന്ന് സ്ഥാനാർത്ഥികളുമായി നടന്ന പ്രകടനം കൊളച്ചേരി പഞ്ചായത്ത് ഓഫീസിൽ സമാപിച്ചു.
തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ അസീസ്, പി പി സി മുഹമ്മദ് കഞ്ഞി, UDF കൊളച്ചേരി പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, അബ്ദുസ്സലാം പാമ്പുരുത്തി, UDF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ എം ശിവദാസൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്മ, കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് സുമേഷ്, ചേലേരി മണ്ഡലം പ്രസിഡന്റ് പ്രേമാനന്ദൻ, അനന്തൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.




















