ശബരിമല :- തീർഥാടകർക്കു പ്രിയം കൂടുതൽ അരവണ പ്രസാദത്തിനോട്. പ്രതിദിനം 2.5 മുതൽ 3 ലക്ഷം ടിൻ വരെ അരവണ വിറ്റഴിക്കുന്നു. ഒരു ടിൻ അരവണയ്ക്ക് 100 രൂപയാണ് വില. 10 ടിൻ അരവണ പ്രത്യേക പാക്കറ്റിൽ നിറച്ചു നൽകുന്നതിന് 1010 രൂപയാണു വില. തീർഥാട കർ ഏറ്റവും കൂടുതൽ വാങ്ങുന്നതും ഈ പാക്കറ്റാണ്. വഴിപാട് പ്രസാദം വിതരണത്തിനായി സന്നിധാനത്ത് ആഴിക്കുസമീപം 10 കൗണ്ടറും മാളികപ്പുറത്ത് 8 കൗണ്ടറും ഉണ്ട്. അധികം കാത്തുനിൽപ് ഇല്ലാതെ വഴിപാട് പ്രസാദം വാങ്ങാൻ കഴിയുന്നതാണു തീർഥാടകർക്ക് ആശ്വാസമാകുന്നത്.
രണ്ടാഴ്‌ചയായി ദർശനത്തിന് എത്തുന്ന തീർഥാടകരിൽ ഭൂരിഭാഗവും തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നെയ്യഭിഷേകത്തിനും പ്രിയം കൂടുതലാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ അഭിഷേകം ചെയ്‌ത ശേഷമാണു മലയിറങ്ങുന്നത്. മലയാളികൾ അഭിഷേകം ചെയ്യാതെ നെയ്തേങ്ങ പൊട്ടിച്ച് തോണിയിൽ നെയ്യ് ഒഴിച്ച ശേഷം മടങ്ങുകയാണ്.
ശബരിമലയിൽ ഇന്ന്
നടതുറക്കൽ : 3.00
ഗണപതിഹോമം : 3.20
അഭിഷേകം : 3.30 മുതൽ 11.00 വരെ
കളഭാഭിഷേകം : 11.30
ഉച്ചപൂജ : 12.00
നട അടയ്ക്കൽ : 1.00
വൈകിട്ട് നടതുറക്കൽ : 3.00
പുഷ്പാഭിഷേകം : 6.45
ഹരിവരാസനം : 10.50
നട അടയ്ക്കൽ : 11.00
