മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 2026 ജനുവരി 01 മുതൽ ജൂൺ 30 വരെ ആറ് മാസ കാലയളവിൽ സ്റ്റോറിലേക്ക് ആവശ്യമായ സാധനങ്ങൾക്കുള്ള ക്വട്ടേഷനും, 2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഒരു വർഷക്കാലയളവിൽ ആഴ്ച്ചയിലെ ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിൽ അന്നദാനം നടത്തുന്നതിലേക്ക് ടോക്കൺ ഒന്നിന് ഇത്ര രൂപ നിരക്കിൽ തയ്യാറാക്കി നൽകാൻ സാധിക്കും എന്നതിനും. ക്ഷേത്രത്തിൽ ഭക്തർ ഉടക്കുന്ന നാളികേരം 2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഒരു വർഷക്കാലയളവിൽ സ്വീകരിക്കുന്നതിലേക്കുള്ള ക്വട്ടേഷനും ഓരോന്നിനും വേറെ വേറെ എന്ന വിധത്തിൽ ക്ഷണിച്ചു കൊള്ളുന്നു.
സ്റ്റോറിലേക്ക് ആവശ്യമായ സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ഫോറങ്ങൾ 3.12.2025 മുതൽ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ദേവസ്വം ഓഫീസിൽ നിന്നും 9.12. 2025 വരെ ലഭിക്കുന്നതായിരിക്കും. മറ്റ് രണ്ട് ക്വട്ടേഷനുകളും വെള്ള പേപ്പറിൽ തയ്യാറാക്കി നൽകാവുന്നതാണ്. പൂർണ്ണമായും സീൽ ചെയ്ത ക്വട്ടേഷനുകൾ 10.12.2025 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് മുമ്പായി ദേവസ്വം ഓഫീസിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ ദേവസ്വം ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭ്യമാണ്
