കേരളത്തിൽ അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചുള്ള മരണം കൂടുന്നു


തിരുവനന്തപുരം :- കേരളത്തിൽ അമീബിക് മസ്‌തിഷ്കജ്വരം ബാധിച്ചുള്ള മരണങ്ങൾ വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം നവംബർ വരെ 170 പേർക്ക് രോഗബാധയുണ്ടാകുകയും 42 പേർ മരിക്കുകയും ചെയ്തു. 

2024 ൽ രോഗം കണ്ടെത്തിയ 39 പേരിൽ 9 പേർ മരിച്ചു. സംസ്‌ഥാനത്തെ സ്ഥിതി വിലയിരുത്തുന്നതിന് കേന്ദ്രം ഉന്നതതല യോഗം വിളിച്ചിരുന്നുവെ ന്നും രോഗനിർണയത്തിനും നിയന്ത്രണത്തിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ലോക്സഭയിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിന് ആരോഗ്യ സഹമന്ത്രി പ്രതാപ്റാവു ജാദവ് നൽകിയ മറുപടിയിലുണ്ട്.

Previous Post Next Post