ചക്കരക്കല്ല്:- കളഞ്ഞുകിട്ടിയ പേഴ്സും സ്വർണവും ഉടമസ്ഥക്ക് തിരികെ നൽകി കുറ്റ്യാട്ടൂർ സ്വദേശി മാതൃകയായി.പാവന്നൂർമൊട്ടയിലെ വി എം വാസുവിന് ആണ് ഓട്ടോ യാത്രയ്ക്കിടെ സ്വർണവും പണവും അടങ്ങിയ പേഴ്‌സ് കളഞ്ഞ് കിട്ടിയത്.
ഉടൻ ചക്കരക്കൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് സ്റ്റേഷനിൽ എത്തിയ തലമുണ്ടയിലെ മേഘയ്ക്ക് പോലീസിന്റെ സാന്നിധ്യത്തിൽ പേഴ്‌സ് കൈമാറി.
