കൊളച്ചേരി :- CPIM പാടിക്കുന്ന് ബ്രാഞ്ച് അംഗം കൊളച്ചേരി പാടിയിലെ സ്മിതയുടെ ഗൃഹപ്രവേശന ദിനത്തിൽ lRPC ക്ക് ധനസഹായം നൽകി. സ്മിത, ഭർത്താവ് ഹരീഷ്, മക്കളായ ആനന്ദ്, ഐശ്വര്യ എന്നിവരിൽ നിന്നും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ LDF സ്ഥാനാർഥി ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി.
CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ LDF സ്ഥാനാർത്ഥി സമീ ഉല്ലാഖാൻ, എ.കൃഷ്ണൻ, കെ.വി ശിവൻ, പി.പി സിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
