കണ്ണൂർ :- ജില്ലയിൽ കേരള ചിക്കൻ ഫാം ആരംഭിച്ച് 2 വർഷം തികഞ്ഞതോടെ കോഴിക്കർഷകർക്ക് ലഭിച്ചത് 1.15 കോടി രൂപ. 32 ഫാമുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. കുടുംബശ്രീ-മൃഗസംരക്ഷണ വകുപ്പ്- കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള ചിക്കൻ ഫാമുകളിൽ വളർത്തുന്ന ഇറച്ചിക്കോഴികൾ കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വിപണന ശാലകൾ വഴിയാണ് വിൽപന നടത്തുന്നത്. കിലോയ്ക്ക് 17 രൂപ ഔപ്ലെറ്റ് ഉടമയ്ക്ക് ലഭിക്കും. മാർക്കറ്റ് വിലയേക്കാളും 10% കുറഞ്ഞ വിലയിലാണു കേരള ചിക്കൻ ഔലെറ്റുകൾ വഴി വിൽപന നടത്തുന്നത്. ജില്ലയിൽ തുടങ്ങിയ കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയിൽ കഴിഞ്ഞ ഒരു വർഷത്തെ വിറ്റുവരവ് 16.86 ലക്ഷം രൂപയാണ്.
കേരള ചിക്കന് വൻ സ്വീകാര്യത ജില്ലയിലെ മാംസ വിപണിയിൽ കേരള ചിക്കനു വൻസ്വീകര്യത. കേരള ചിക്കന്റെ ആറാമത് ഔറ്റ്ലെറ്റ് ഇന്ന് കമ്പിലിൽ തുറക്കും. നിലവിൽ ജില്ലയിൽ മയ്യിൽ, മട്ടന്നൂർ, പാനൂർ, ചെറുകുന്ന്, ആലക്കോട് എന്നിവിടങ്ങളിലായി ഔട്ലെറ്റുകളുണ്ട്. പുതുതായി കൂത്തുപറമ്പ്, ചെറുതാഴം, മാ ങ്ങാട്ടിടം എന്നിവിടങ്ങളിൽ കൂടി ഉടൻ ഔട്‌ലെറ്റുകൾ തുറക്കും.സ്വകാര്യ കമ്പനികളിൽ നിന്നു ലഭിക്കുന്ന ഇറച്ചിയെക്കാൾ ഗുണമേന്മ കൂടുതലുള്ളതും വിലക്കുറവും കേരള ചിക്കൻ ഉൽപന്നങ്ങളുടെ സ്വീകാര്യത കൂട്ടുകയാണ്. 3 മാസം മുൻപാണ് ജില്ലയിൽ ഔട്‌ലെറ്റ് തുടങ്ങിയത്.
ഔട്‌ലെറ്റുകളിൽ നിന്ന് ഇതുവരെയായി 98,125 കിലോ ചിക്കൻ വിൽപന നടത്തി. 16.68 ലക്ഷം രൂപ ഔപ്ലെറ്റുകളിൽ നിന്ന് വരുമാനം ലഭിച്ചു.50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മാസവരുമാനം ഔട് ലെറ്റുകൾ വഴി കുടുംബശ്രീ അംഗങ്ങൾക്ക് കേരള ചിക്കൻ പദ്ധതി വഴി ലഭിക്കുന്നുണ്ട്. കോഴിയിറച്ചിയുടെ അമിത വില യ്ക്ക് പരിഹാരം കാണുക, സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുക, കേരളത്തിലെ ആഭ്യന്തര വിപണിയുടെ 50% ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉൽപാദിപ്പിച്ച് വിപണനം ചെയ്യുക എന്നിവയാ ണ് പദ്ധതിയുടെ ലക്ഷ്യം. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് നൽകി, വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് കേരള ചിക്കൻ ഔപ്ലെറ്റുകൾ വഴി വിപണനം നടത്തും.
