ശബരിമല മകരവിളക്ക് ; ശുദ്ധിക്രിയ ജനുവരി 12 ന് തുടക്കമാകും


ശബരിമല :- മകരവിളക്കിനു മുന്നോടിയായി ശബരിമലയിൽ ശുദ്ധിക്രിയ 12 ന് തുടങ്ങും. രണ്ടു ദിവസത്തെ ശുദ്ധിക്രിയകളാണ് ഉണ്ടാകുക. മകരസംക്രമ പൂജയ്ക്കും തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്കും ദേവനെയും ശ്രീലകവും ഒരുക്കുന്നതിനാണു ശുദ്ധിക്രിയ നടത്തുന്നത്. ജനുവരി 12 ന് വൈകുന്നേരം 5 മണിക്ക്  തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ശുദ്ധി ക്രിയകൾ നടക്കും. 

ഇതിന്റെ ഭാഗമായി രാക്ഷാഘ്ന ഹോമം, വാസ‌ഹോമം, വാസ്തുബലി, രക്ഷാകലശം, വാസ്തു പുണ്യാഹം എന്നിവ ഉണ്ടാകും. ഇവയെല്ലാം ശ്രീകോവിലിനു പുറത്താണ്. 13നു ബിംബശുദ്ധിക്രിയകൾ ശ്രീകോവിലിനുള്ളിലുമാണു നടക്കുന്നത്. ഇതിന്റെ ഭാഗമായി ചതുർശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം എന്നിവ പൂജിച്ച് ഉച്ചപൂജയ്ക്കു മുൻപ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്ത‌ാണു ബിംബശുദ്ധി വരുത്തുക.

Previous Post Next Post