കേരളത്തിൽ തെരുവുനായകളെ പാർപ്പിക്കാൻ സ്ഥലം കിട്ടാൻ പ്രയാസമെന്ന് സർക്കാർ സുപ്രീംകോടതിയിൽ


തിരുവനന്തപുരം :- തെരുവ് നായ്ക്കളെ പാർപ്പിക്കാനുള്ള ഷെൽട്ടറുകൾ ആരംഭിക്കുന്നതിലെ വെല്ലുവിളികൾ സുപ്രീം കോടതിയെ അറിയിച്ച് കേരളം. ഷെൽട്ടർ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താനാണ് ബുദ്ധിമുട്ടുള്ളത്. ജനകീയ പ്രതിഷേധം വ്യാപകമാണെന്നും കേരള സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. എബിസി കേന്ദ്രങ്ങൾ പോലും പ്രവർത്തിക്കാൻ കഴിയാത്ത് അവസ്ഥയിലാണ്. തലശ്ശേരിയിൽ ആരംഭിച്ച ഇത്തരമൊരു കേന്ദ്രം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അടയ്ക്കേണ്ടി വന്നതായും സംസ്ഥാനം അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്. അതിനാൽ ഉപയോഗശൂന്യമായ ഭൂമി കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ്. നഗര, ഗ്രാമ വ്യത്യാസം ഇല്ലാതെ ഇതുതന്നെയാണ് സ്ഥിതി എന്നും സ്റ്റാന്റിംഗ് കോൺസൽ സി.കെ. ശശി വഴി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. തെരുവ് നായ പ്രശ്‌നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിച്ചാണ് ചീഫ് സെക്രട്ടറി ഡോ. ജയതിലക് സത്യവാങ്മൂലം ഫയൽ ചെയ്‌തത്. സംസ്ഥാനത്ത് തെരുവ് നായക്കളെ പാർപ്പിക്കുന്ന ഷെൽട്ടർ ഹോമുകളായ രണ്ട് ഡോഗ് പൗണ്ടുകളാണ്‌ നിലവിലുള്ളത്. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിന് 22 ഫീഡിങ് കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇവയുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമം

Previous Post Next Post