കണ്ണൂർ :- കണ്ണൂരിൽ ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി വന്ന കാർ അപകടത്തിൽപ്പെട്ട് മറിഞ്ഞു. ഇന്നലെ കണ്ണൂർ താവക്കര കെടിഡിസി ഹോട്ടലിന് സമീപത്തായിരുന്നു അപകടം നടന്നത്. ടൂറിസ്റ്റ് ബസിൽ ഇടിച്ചാണ് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. കാർ ഓടിച്ച യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.
കൂത്തുപറമ്പിൽ നിന്നു കണ്ണൂർ പാസ്പോർട്ട് ഓഫിസിലേക്കുള്ള യാത്രയിലാണ് ഗൂഗിൾ മാപ്പ് വില്ലനായത്. വൺവേ റോഡായ ഡിഐജി ഓഫീസ് റോഡ് വഴി തെറ്റായി കടന്നുവന്നപ്പോൾ കെടിഡിസി ഹോട്ടലിനു സമീപത്തെ വളവിൽ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനം പിന്നീട് ക്രെയിൻ ഉപയോഗിച്ച് നീക്കി.
