കണ്ണൂർ :- തൃശൂരിൽ അരങ്ങേറുന്ന 64-ാമത് കേരള സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് നൽകുന്ന സ്വർണ്ണക്കപ്പിന് പള്ളിക്കുന്ന് ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ജനുവരി 7 ബുധനാഴ്ച സ്വീകരണം നൽകും. രാവിലെ 11.30-ന് പൊടിക്കുണ്ടിൽ നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വർണ്ണക്കപ്പിനെ സ്വീകരിച്ച് ആനയിക്കും. തുടർന്ന് സ്കൂൾ അംഗണത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സ്വർണ്ണക്കപ്പിന് ഹാരം അണിയിച്ച് വരവേൽപ്പ് നൽകും.
കണ്ണൂർ കോർപ്പറേഷൻ മേയർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. എം എൽ എ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ (DDE), ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO) എന്നിവർക്കൊപ്പം വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സ്വീകരണ ചടങ്ങിൽ പങ്കുചേരും.കലോത്സവ ആവേശം ജില്ലയിൽ പടർത്തുന്നതിന്റെ ഭാഗമായി വൻപിച്ച ഒരുക്കങ്ങളാണ് സ്കൂൾ അധികൃതരും സംഘാടക സമിതിയും പള്ളിക്കുന്നിൽ ഒരുക്കിയിരിക്കുന്നത്.
