വേളം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം ഫെബ്രുവരി 13 ന് തുടക്കമാകും


വേളം :- വേളം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം ഫെബ്രുവരി 13, 14, 15 തീയതികളിൽ നടക്കും. ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ വി.പി രതി അധ്യക്ഷത വഹിക്കും. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി ബിജു ഭദ്രദീപം തെളിയിക്കും.

ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 6 30ന് സാംസ്കാരിക സമ്മേളനം. കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനവും പ്രഭാഷണവും നടത്തും. ആഘോഷ കമ്മിറ്റി ചെയർമാൻ ബിജു വേളം അധ്യക്ഷത വഹിക്കും. വൈകുന്നേരം 7 മണി മുതൽ പ്രസാദസദ്യ. ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര, രാത്രി 9.30ന് കാലിക്കറ്റ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് എന്നിവ അരങ്ങേറും.



Previous Post Next Post