ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി വരെ നടക്കും. ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം തിരുവാതിരക്കളി, കൈകൊട്ടിക്കളി നൃത്തനൃത്യങ്ങൾ, കരോക്കെ ഗാനമേള എന്നിവ നടക്കും. ജനുവരി 30 വെള്ളിയാഴ്ച ദീപരാധനക്കുശേഷം തിരുവാതിര കളി, നൃത്തനൃത്യങ്ങൾ.
ജനുവരി 31 ശനിയാഴ്ച ഉത്സവാരംഭം. രാവിലെ 11 മണിക്ക് കെ.വി മനോജ് മാസ്റ്ററുടെ ആധ്യാത്മിക പ്രഭാഷണം. ഉച്ചയ്ക്ക് പ്രസാദസദ്യ. വൈകുന്നേരം 5 മണിക്ക് പുറത്തെഴുന്നള്ളത്ത്. തുടർന്ന് നാല് തിടമ്പുകളോട് കൂടിയ എഴുന്നള്ളത്തും തിടമ്പ് നൃത്തവും, രാത്രി 8 മണിക്ക് ഇരട്ടത്തായമ്പക, തുടർന്ന് പാട്ടരങ്ങ്
ഫെബ്രുവരി 1 ഞായറാഴ്ച ശ്രീ അയ്യപ്പസ്വാമി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം, രാവിലെ 11 മണിക്ക് രാഹുൽ.കെ അവതരിപ്പിക്കുന്ന അധ്യാത്മിക പ്രഭാഷണം ഉച്ചയ്ക്ക് 12.30 ന് പ്രസാദസദ്യ. തുടർന്ന് കോൽക്കളി വൈകുന്നേരം 4 മണിക്ക് ഭജന. രാത്രി 7.30 ന് നാല് തിടമ്പുകളോട് കൂടിയ എഴുന്നള്ളത്തും തിടമ്പ് നൃത്തവും. തുടർന്ന് സമ്മാനക്കൂപ്പൺ നറുക്കെടുപ്പും ഉണ്ടായിരിക്കുന്നതാണ്.
