ശബരിമല മകരവിളക്ക് ; മണിമണ്ഡപത്തിലെ കളമെഴുത്ത് ജനുവരി 14 ന് ആരംഭിക്കും.


ശബരിമല :- മകരവിളക്കുകാലത്തെ പ്രധാന ചടങ്ങുകളായ എഴുന്നള്ളത്തും മണിമണ്ഡപത്തിലെ കളമെഴുത്തും 14 ന് തുടങ്ങും. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ കളമെഴുത്ത് തുടങ്ങും. പന്തളം കൊട്ടാരത്തിൽ നിന്നു കൊടുത്തുവിടുന്ന പഞ്ചവർണപ്പൊടി ഉപയോഗിച്ചു റാന്നി കുന്നയ്ക്കാട് ജയകുമാർ, അജിത്‌കുമാർ, രതീഷ് കുമാർ എന്നിവരാണു കളമെഴുതുന്നത്. 

ജനുവരി 14നു ബാലകനായ മണികണ്ഠൻ, 15നു വില്ലാളി വീരൻ, 16നു രാജ കുമാരൻ, 17നു പുലിവാഹനൻ, 18നു തിരുവാഭരണ വിഭൂഷിതനായ ശാസ്താവ് എന്നിവയുടെ രൂപമാണ് കളമെഴുതുന്നത്. തിരുവാഭരണം ചാർത്തി അയ്യപ്പ സ്വാമിക്കു ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞാണ് മാളികപ്പുറത്തെ എഴുന്നള്ളത്ത് തുടങ്ങുന്നത്.

Previous Post Next Post