ആരോഗ്യവകുപ്പിന്റെ കുഷ്ഠരോഗ നിർണയ ക്യാമ്പെയ്ന് ഇന്ന് തുടക്കം ; 6,99,758 വീടുകൾ ആരോഗ്യപ്രവർത്തകർ സന്ദർശിക്കും


കണ്ണൂർ :- ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുഷ്ഠരോഗ നിർണയ ക്യാപെയ്ൻ 'അശ്വമേധ'ത്തിന് ഇന്ന് തുടക്കം. ഭവനസന്ദർശനത്തിലൂടെ കുഷ്ഠരോഗികളെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ 6,99,758 വീടുകൾ ആരോഗ്യപ്രവർത്തകർ സന്ദർശിക്കും. 1978 ടീമുകളിലായി 3956 സന്നദ്ധപ്രവർത്തകർ ഫ്ലാഷ് കാർഡിൻ്റെ സഹായത്തോടെ കുഷ്ഠരോഗ നിർണയത്തിനായി വീടുകളിലെത്തും.

പരിശീലനം ലഭിച്ച ഒരു ആശ പ്രവർത്തകയും ഒരു പുരുഷ വൊളന്റിയറുമട ങ്ങുന്ന സംഘമാണ് പരി ശോധനയ്ക്ക് എത്തുന്നത്. 20 വരെയാണ് രോഗനിർണയ പ്ര വർത്തനങ്ങൾ നടക്കുക.ആരോഗ്യ പ്രവർത്തകരും വൊളന്റിയർമാരും വീടുകളി ലെത്തുമ്പോൾ പൂർണമായും സഹകരിക്കണമെന്ന് മന്ത്രി രാ മചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

ലക്ഷണങ്ങൾ

തൊലിപ്പുറത്ത് കാണുന്ന നിറവ്യത്യാസങ്ങളാണ് കുഷ്ഠരോഗത്തിന്റെ പ്രധാന പ്രാരംഭ ലക്ഷണം.

ശരീരത്തിൽ ചുണങ്ങുപോലെ കാണപ്പെടുന്നതോ നിറം മങ്ങിയതോ ചുവന്നതോ ചെമ്പുനിറത്തിലുള്ളതോ ആയ പാടുകൾ ശ്രദ്ധിക്കണം. ഇത്തരം പാടുകളിൽ സ്പർശനശേഷി കുറവായിരിക്കും. ചൂട്, തണുപ്പ്, വേദന എന്നിവ അറിയാൻ കഴിയാത്തതും രോഗലക്ഷണമായി കണക്കാക്കാം.

രോഗം നാഡികളെ ബാധിക്കുന്നതോടെ നാഡികൾ തടിക്കുകയും കൈകാലുകളിൽ തരിപ്പ്, വേദന, മാറാത്ത വ്രണങ്ങൾ എന്നിവ ഉണ്ടാകുകയും ചെയ്യും. മുഖത്തോ ശരീരത്തിലോ തടിപ്പുകൾ കാണപ്പെടാം. ചിലരിൽ കണ്ണിനെയും ബാധിക്കാറുണ്ട്.

സംശയമുള്ള സാഹചര്യത്തിൽ തൊലിപ്പുറത്തെ സംവേദനക്ഷമത പരിശോധിച്ചും ബയോപ്സി പരിശോധനയിലൂടെയും രോഗം സ്ഥിരീകരിക്കാം. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകൾ സൗജന്യമായി ലഭിക്കും.

Previous Post Next Post