കൊളച്ചേരി :- ടൂറിസം രംഗത്ത് കൊളച്ചേരിക്ക് തിലകച്ചാർത്തായി പാടിക്കുന്നിലെ ഏബിൾ വില്ലേജ്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത നടി ശ്വേത മേനോൻ വിശിഷ്ടാതിഥിയായി. കെ.വി സുമേഷ് MLA അധ്യക്ഷത വഹിച്ചു. ബേബി ഷിയ പ്രതീഷ് പ്രാർത്ഥന ചൊല്ലി. മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരി അനുഗ്രഹഭാഷണം നടത്തി. ശിവദാസൻ സി.പി, കോടിപ്പോയിൽ മുസ്തഫ, ടി.കെ ഗോവിന്ദൻ മാസ്റ്റർ, ദേവസ്യ മേച്ചേരി, പ്രഭാത് ഡി.വി, കെ.സി ശ്രീനിവാസൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശിവദാസൻ സി പി, കെസി ബിജുമോൻ, ടി കമലാക്ഷൻ, പി പി രാമചന്ദ്രൻ, ശ്രീദീപ്. വി, ഷീബ സന്തോഷ്, അസീസ് കണ്ടന്നൂർ, അനീഷ് കോട്ടായി എന്നിവരെ ആദരിച്ചു.എം.വി ജയൻ, കെ.രാമകൃഷ്ണൻ മാസ്റ്റർ, എ.പ്രഭാകരൻ മാസ്റ്റർ, കെ.പി ശശിധരൻ, അബ്ദുൽ മജീദ്, ബേബി സുനാഗർ, പി.പി ബാലകൃഷ്ണൻ, അബ്ദുള്ള നാറാത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ചു. ദേവിക പ്രതീഷ് സ്വാഗതവും ഏബിൾ വില്ലേജ് പ്രോപ്പറേറ്റർ കെ.പ്രതീഷ് നന്ദിയും പറഞ്ഞു.
കുട്ടികൾക്കുള്ള പാർക്ക്, Adventure cave, bird feeding, under water tunnel, horse riding, fish feeding, nursery, garden, camel safari, pets village തുടങ്ങി വൈവിധ്യമായ ആകർഷണങ്ങളാണ് ഏബിൾ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. പാടിക്കുന്നിന്റെ താഴ്വാരത്ത് പാടിയിൽ പ്രദേശത്താണ് ആകർഷകമായ എബിൾ വില്ലേജ് സജ്ജമാക്കിയിരിക്കുന്നത്. ക്ഷീരകർഷക അവാർഡ് ജേതാവും വ്യവസായിയുമായ കെ.പ്രതീഷിന്റെ ഉടമസ്ഥതയിലാണ് 15 ഏക്കർ സ്ഥലത്ത് പ്രകൃതിയോടിണങ്ങിയാണ് ഏബിൾ വില്ലേജ് രൂപകല്പന ചെയ്തിരിക്കുന്നത്. ജലസ്രോതസ്സുകൾ നിലനിർത്തിക്കൊണ്ട് നിർമ്മിതികളിൽ ചെങ്കല്ലുകളും മറ്റും ഉപയോഗിച്ചിട്ടുണ്ട്.

