മയ്യിൽ:-ജൂനിയർ ചേമ്പർ ഇൻ്റെർ നാഷണലിൻ്റെ ലോക്കൽ ഓർഗനൈസേഷനായ കണ്ണൂർ ഹാൻലും സിറ്റി യുവ 2026 എന്ന പേരിൽ മയ്യിൽ ഐ ടി എം കോളേജിൽ ബിസിനസ് മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജെ സി ഐ ട്രയിനറും , കണ്ണൂർ ഗവ: ആയുർവേദ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ ജിതോയ് പി കെ പരിശീലന പരിപടിക്ക് നേതൃത്വം നൽകി. സോൺ വൈസ് പ്രസിഡൻ്റ് ഷിജു മോഹൻ, പ്രസിഡൻ്റ് സഫീർ, സെക്രട്ടറി വിനിൽ , ട്രഷറർ സെമീന , വൈസ് പ്രസിഡൻ്റ് കമൽ സുരേഷ്, കോളേജ് അധ്യാപകരായ ശ്രീമതി സജ്ന, ശ്രീ വിശ്വരാഗ് എന്നിവർ സംസാരിച്ചു.
