വിവാഹത്തെ എതിര്‍ത്തു; ആണ്‍സുഹൃത്തിന്റെ മാതാവിനെ യുവതി കടയില്‍ കയറി കുത്തിപരിക്കേൽപ്പിച്ചു

 


കല്‍പ്പറ്റ:-വയനാട് കല്‍പ്പറ്റയില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ യുവതി കുത്തിപ്പരിക്കേല്‍പ്പിച്ചു. പൊഴുതന സ്വദേശി നുസ്രത്തിനെ (45) ആണ് സ്ഥാപനത്തിലെത്തിയ 19 വയസുകാരി ആക്രമിച്ചത്. കറിക്കത്തി കൊണ്ടു മുഖത്ത് കുത്തുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം.

നുസ്രത് ജോവി ചെയ്യുന്ന വസ്ത്രവ്യാപാര സ്ഥാപത്തിലേക്ക് എത്തിയ പഴയ വൈത്തിരി സ്വദേശിയായ യുവതി പൊടുന്നനെ നുസ്രത്തിനെ ആക്രമിക്കുകയായിരുന്നു. തുണിക്കടയില്‍ ഒട്ടേറെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും മുന്നില്‍ വച്ചായിരുന്നു ആക്രമണം. പരിക്കേറ്റ നുസ്രത്തിനെ കല്‍പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നുസ്രത്തിന്റെ മകന്റെ പെണ്‍സുഹൃത്താണ് ആക്രമിച്ച പെണ്‍കുട്ടിയെന്നാണ് വിവരം. വിവാഹത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നു കരുതുന്നു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Previous Post Next Post