കളഞ്ഞുകിട്ടിയ സ്വർണ്ണമോതിരം ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് വിദ്യാർത്ഥി മാതൃകയായി

 


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിൽ നടന്ന ഭാവന നാടകോത്സവത്തിനിടെ കളഞ്ഞു കിട്ടിയ സ്വർണ്ണ മോതിരം ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥി മാതൃകയായി. പി.വി ഹരികുമാർ - രജിത ദമ്പതികളുടെ മകൻ കരിങ്കൽക്കുഴിയിലെ പി.വി മണികണ്ഠനാണ്  മാതൃകയായത്. 

നണിയൂർ നമ്പ്രത്തെ രനിൽ - ശരണ്യ ദമ്പതികളുടെ വിവാഹമോതിരമാണ്  നാടകോത്സവത്തിന്റെ സമാപന ദിനത്തിൽ കവാടത്തിനരികെ നിന്നും മണികണ്ഠന് കളഞ്ഞു കിട്ടിയത്. മോതിരം ഉടമസ്ഥർക്ക് തിരിച്ച് ഏല്പിച്ചു. ബാലസംഘം പാടിക്കുന്ന് യൂണിറ്റ് സെക്രട്ടറിയാണ് മണികണ്ഠൻ.

Previous Post Next Post