നൂഞ്ഞേരി :- പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ പുല്ലൂക്കര ഉസ്താദ് ആർ അബ്ദുൽ ഖാദർ മുസ്ലിയാർ സ്മാരക സ്ഥാപനം മർകസുൽ ഹുദയുടെ സ്ഥാപിതകാലം മുതൽ ഉപാധ്യക്ഷൻ ആയിരുന്ന മർഹൂം സി ഇബ് റാഹിം ഹാജി അനുസ്മരണവും മാസത്തിൽ നടന്നുവരുന്ന തഹ് ജീലുൽ ഫുതൂഹ് ആത്മീയ മജ്‌ലിസും അജ്മീർ ഖാജാ തങ്ങൾ ആണ്ടും നാളെ ജനുവരി 6 ചൊവ്വാഴ്ച മഗ്രിബ് നിസ്കാര ശേഷം നൂഞ്ഞേരി മർകസുൽ ഹുദയിൽ നടക്കും.
സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ, അബ്ദുൽ റശീദ് ദാരിമി, അബ്ദുല്ല സഖാഫി മഞ്ചേരി, ഇ.വി അബ്ദുൽ ഖാദർ ഹാജി, നസീർ സഅദി കയ്യങ്കോട്, അബ്ദുൽ ലത്തീഫ്.കെ, മുഹമ്മദ് ശഫീഖ് സഖാഫി, മുസ്തഫ സഖാഫി ചേലേരി, ഇബ് റാഹീം സഅദി കയ്യങ്കോട്, സി.സി കുഞ്ഞഹമ്മദ് ഹിശാമി പങ്കെടുക്കും. നിരവധി ആത്മീയ മജ്ലിസുകൾക്ക് നേതൃത്വം വഹിക്കുന്ന നൂർ മുഹമ്മദ് മിസ്ബാഹി പ്രാപ്പൊയിൽ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.
